Lailaakame
Ezra (2017)
Login to edit this
Added by: binil p Views: 1157 Font Size:

Lailaakame Lyrics

 പാടുന്നു പ്രിയ രാഗങ്ങൾ
ചിരി മായാതെ നഗരം ..
തേടുന്നു പുതു തീരങ്ങൾ 
 കൊതി തീരാതെ ഹൃദയം..

കണ്ണെത്താ ദൂരത്തെ 
കൺചിമ്മും ദീപങ്ങൾ   
നാം കണ്ട സ്വപ്‌നങ്ങൾ പോൽ ...

ലൈലാകമേ ... പൂ ചൂടുമോ ...
വിടവാങ്ങുമീ രാത്രിതൻ വാതിലിൽ 
ആകാശമേ ... നീ പെയ്യുമോ ...
പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ ...
--------------------------------
മനസ്സിൻ ശിലാതലം ..
മഴപോൽ പുണർന്നു നിൻ 
ഓരോ മൗനങ്ങളും ...
പകലിൻ വരാന്തയിൽ വെയിലായ് അലഞ്ഞിതാ ..
തമ്മിൽ ചേരുന്നു നാം ..
തലോടുമെന്നലകൾ ... കുളിരോർമ്മതൻ വിരലാൽ 
തുടരുന്നൊരീ സഹയാത്രിയിൽ ...
ലൈലാകമേ ...
പൂ ചൂടുമോ ...
വിടവാങ്ങുമീ .. രാത്രിതൻ വാതിലിൽ 
--------------------------------
പാടുന്നു പ്രിയരാഗങ്ങൾ 
ചിരിമായാതെ നഗരം ..
തേടുന്നു പുതുതീരങ്ങൾ കൊതിതീരാതെ ഹൃദയം ..

കണ്ണെത്താ ദൂരത്തെ 
കൺചിമ്മും ദീപങ്ങൾ   
നാം കണ്ട സ്വപ്‌നങ്ങൾ പോൽ ...

ലൈലാകമേ ... പൂ ചൂടുമോ ...
വിടവാങ്ങുമീ രാത്രിതൻ വാതിലിൽ 
ആകാശമേ ... നീ പെയ്യുമോ ...
പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ ...
Login to edit this
Login to edit this
Login to edit this
Added by: binil p Views: 1157 Font Size:

Lailaakame Videos

Login to edit this
Sponsered Links